Skip to content

പകുതി പേരും കൂടാരം കയറി ; ഇംഗ്ലണ്ടിനെതിരെ സൗത്താഫ്രിക്ക തകരുന്നു

ലോകകപ്പ് കന്നിയങ്കത്തിൽ ആതിഥേയരായ ഇംഗ്ലണ്ടിനെതിരെ 312 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ സൗത്താഫ്രിക്കയ്ക്ക് ബാറ്റിങ് തകർച്ച. ഒടുവിൽ വിവരം ലഭിക്കുമ്പോൾ സൗത്താഫ്രിക്ക അഞ്ച് വിക്കറ്റ് നഷ്ട്ടത്തിൽ 150 റൺസ് നേടിയിട്ടുണ്ട്.

74 പന്തിൽ 68 റൺസ് നേടിയ ഡീകോക്ക്, 11 റൺസ് നേടിയ ഐഡൻ മാർക്രം, 5 റൺ മാത്രം നേടിയ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസ്, 8 റൺ നേടിയ ജെ പി ഡുമിനി, ഒരു റൺ മാത്രം നേടിയ പ്രിട്ടോറിയസ് എന്നിവരുടെ വിക്കറ്റാണ് സൗത്താഫ്രിക്കയ്ക്ക് നഷ്ട്ടമായത്.

അഞ്ച് റൺ നേടി ബാറ്റ് ചെയ്യവേ ഹാഷിം അംല പരിക്ക് മൂലം പുറത്തായതും സൗത്താഫ്രിക്കയ്ക്ക് തിരിച്ചടിയായി.