Skip to content

അതെല്ലാം ഞാൻ കേട്ടിരുന്നു പക്ഷേ അതൊന്നും എന്നെ ബാധിക്കില്ല ; സ്റ്റീവ് സ്മിത്ത്

കൂവിവിളിച്ചും ചതിയനെന്ന് വിളിച്ചുകൂവിയുമാണ് ഇംഗ്ലണ്ടിനെതിരായ സന്നാഹ മത്സരത്തിൽ ബാറ്റിങ്ങിനിറങ്ങിയ സ്റ്റീവ് സ്മിത്തിനെയും ഡേവിഡ് വാർണറിനെയും ഇംഗ്ലീഷ്‌ ആരാധകർ വരവേറ്റത്. എന്നാൽ ഇക്കാര്യങ്ങളൊന്നും തന്നെ ബാധിക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സ്റ്റീവ് സ്മിത്ത് .

” ബാറ്റ് ചെയ്യുവാൻ ഇറങ്ങിയപ്പോൾ ചില കാര്യങ്ങൾ ഞാനും കേട്ടിരുന്നു. പക്ഷേ അതൊന്നും എന്നെ ബാധിക്കില്ല. എന്റെ ജോലി നിർവ്വഹിക്കുക എന്നത് മാത്രമായിരുന്നു എന്റെ ലക്ഷ്യം. ഭാഗ്യവശാൽ എനിക്ക് ടീമിന് വേണ്ടി കുറച്ച് റൺസ് നേടാനും സാധിച്ചു. എന്നെ പിന്തുണക്കാൻ എന്റെ സഹതാരങ്ങളുണ്ട്. ” മത്സരശേഷം സ്റ്റീവ് സ്മിത്ത് പറഞ്ഞു.

മത്സരത്തിൽ 102 പന്തിൽ 116 റൺസ് നേടിയ സ്റ്റീവ് സ്മിത്തിന്റെ മികവിൽ 12 റൺസിന്റെ വിജയം ഓസ്‌ട്രേലിയ സ്വന്തമാക്കി. എട്ട് ഫോറും മൂന്ന് സിക്സുമടങ്ങുന്നതായിരുന്നു സ്മിത്തിന്റെ ഇന്നിങ്സ് .