Skip to content

തകർപ്പൻ സെഞ്ചുറിയുമായി സ്റ്റീവ് സ്മിത്ത് ; ഓസ്‌ട്രേലിയക്കെതിരെ ഇംഗ്ലണ്ടിന് 298 റൺസിന്റെ വിജയലക്ഷ്യം

മുൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിന്റെ തകർപ്പൻ സെഞ്ചുറി മികവിൽ ഇംഗ്ലണ്ടിനെതിരായ സന്നാഹ മത്സരത്തിൽ ഓസ്‌ട്രേലിയക്ക് മികച്ച സ്കോർ. നിശ്ചിത 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ട്ടത്തിൽ 297 റൺസ് നേടി. 102 പന്തിൽ എട്ട് ഫോറും മൂന്ന് സിക്സുമടക്കം 116 റൺസ് സ്റ്റീവ് സ്മിത്ത് അടിച്ചുകൂട്ടി. 43 റൺസ് നേടിയ ഡേവിഡ് വാർണറും 31 റൺസ് നേടിയ ഉസ്മാൻ ഖവാജയും 30 റൺസ് നേടിയ ഷോൺ മാർഷും 14 പന്തിൽ 30 റൺസ് നേടിയ അലക്സ് കാരെയും സ്മിത്തിന് മികച്ച പിന്തുണ നൽകി.

ഇംഗ്ലണ്ടിന് വേണ്ടി ലിയാം പ്ലങ്കറ്റ് നാല് വിക്കറ്റും മാർക്ക് വുഡ്, ടോം കറൺ, ലിയാം ഡോസൺ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.