Skip to content

ഫിഫ്റ്റിയുമായി ജഡേജ ; തുടക്കത്തിലെ തകർച്ചയിലും ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോർ

ന്യൂസിലാൻഡിനെതിരായ സന്നാഹ മത്സരത്തിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ബാറ്റിങ് തകർച്ച. 39.2 ഓവറിൽ 179 റൺസ് എടുക്കുന്നതിനിടെ ഇന്ത്യയ്ക്ക് മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. ഒരു ഘട്ടത്തിൽ 91 ന് ഏഴ് എന്ന നിലയിൽ തകർന്ന ഇന്ത്യയെ 50 പന്തിൽ 54 റൺസ് നേടിയ രവീന്ദ്ര ജഡേജയാണ് അല്പമെങ്കിലും ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്. ഹർദിക് പാണ്ഡ്യ 37 പന്തിൽ 30 റൺസ് നേടി പുറത്തായി.

6.2 ഓവറിൽ 33 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ട്രെന്റ് ബോൾട്ടാണ് ഇന്ത്യൻ ബാറ്റിങ് നിരയെ തകർത്തത്. ജെയിംസ് നീഷം 26 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി.