Skip to content

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത് ഇന്ത്യ ; ജാദവും വിജയ് ശങ്കറും കളിക്കില്ല

ലോകകപ്പ് സന്നാഹ മത്സരത്തിൽ ന്യൂസിലാൻഡിനെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. വിജയ് ശങ്കറും കേദാർ ജാദവും ഇന്ത്യയ്ക്ക് വേണ്ടി കളിക്കില്ല. മറുഭാഗത്ത് ന്യൂസിലാൻഡ് മാറ്റ് ഹെൻറിയ്ക്കും ടോം ലാതത്തിനും വിശ്രമം അനുവദിച്ചു.

മറ്റൊരു മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയക്കെതിരെ ടോസ് നേടിയ ആതിഥേയരായ ഇംഗ്ലണ്ട് ബൗളിങ് തിരഞ്ഞെടുത്തു.

മിച്ചൽ സ്റ്റാർക്കും പാറ്റ് കമ്മിൻസും ഗ്ലെൻ മാക്‌സ്‌വെല്ലും ഇല്ലാതെയാണ് ഓസ്ട്രേലിയ ഇറങ്ങുന്നത്.