Skip to content

പുജരായ്ക് പോലും നേടാൻ പറ്റാത്ത റെക്കോർഡ് നേടി ദിനേശ് ചണ്ടിമൽ 

മുന്നാം ടെസ്റ്റിൽ നേടിയ സെഞ്ച്വറിക്ക് പിന്നാലെ അത്യപൂർവ നേട്ടത്തിന് ഉടമയായിരിക്കുകയാണ് ശ്രീലങ്കൻ ക്യാപ്റ്റൻ ദിനേശ് ചണ്ഡിമൽ . മറ്റു ശ്രീലങ്കൻ കളിക്കാർ റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടുമ്പോഴും ക്യാപ്റ്റന്റെ സ്ഥാനത്ത് നിന്ന് ടീം സ്കോർ ഉയർത്താൻ ചണ്ടിമലിനായി . 

ഒരു വർഷത്തിൽ 3 തവണ ഒരു ഇന്നിങ്സിൽ 300 റിൽ കൂടുതൽ ബോൾ    നേരിട്ട എന്ന റെക്കോർഡാണ് ചണ്ടിമാൽ നേടിയത്. ഇൗ വർഷം കോഹ്ലി 3 തവണ 200+ റൺസ് കടന്നെങ്കിലും , ഒരു തവണ പോലും 300 ബോൾ നേരിട്ടിടില്ല  . പൂജാര ഈ വർഷം 2 തവണയാണ് മുന്നുറിൽ കൂടുതൽ ബോൾ നേരിട്ടത് .

361 ബോളിൽ നിന്ന്  21 ഫോറും 1 സിക്സ് ഉള്പ്പടെ 164 റൺസ് നേടി .മറുപടി ബാറ്റിംഗനിറങ്ങിയ ശ്രീലങ്കയ്ക്ക് 373 റൺസ് നേടി . ശ്രീലങ്കയ്ക്ക് വേണ്ടി മാത്യൂസ്    268 പന്തിൽ നിന്ന് 111 റൺസ് നേടി.  ഇന്ത്യക്ക് വേണ്ടി ഷമിയും ജഡേജയും 2 വിക്കറ്റ് വീതവും , അശ്വിനും ഇഷാന്ത് ശർമയും 3 വിക്കറ്റ് വീതവും നേടി .

നാലാം ദിവസം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക് 2 വിക്കറ്റ് നഷ്ടത്തിൽ 100 റൺസ് നേടി . ശ്രീലങ്കക്കെതിരായ  അവസാന ടെസ്റ്റാണിത് .3 മത്സരമുള്ള പരമ്പരയിൽ 1-0 ഇന്ത്യ മുന്നിട്ട് നിൽക്കുന്നു .

കൂടുതൽ ക്രിക്കറ്റ് സംബന്ധമായ അറിവുകൾക്ക്  CRICKERALA പേജ് ലൈക് ചെയ്യുക