Skip to content

വിരാട് കോഹ്ലിക്ക് ഒറ്റയ്ക്ക് ലോകകപ്പ് നേടിതരാൻ സാധിക്കില്ല ; സച്ചിൻ ടെണ്ടുൽക്കർ

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് ഒറ്റയ്ക്ക് ലോകകപ്പ് നേടാൻ സാധിക്കില്ലെന്നും ലോകകപ്പ് വിജയിക്കാൻ സഹതാരങ്ങൾ കോഹ്ലിക്ക് മികച്ച പിന്തുണ നൽകണമെന്നും ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ.

” എല്ലായ്പ്പോഴും ഓരോ മത്സരത്തിലും മികച്ച പ്രകടനം പുറത്തെടുക്കുന്ന താരങ്ങൾ ഉണ്ട്. എന്നാൽ മികച്ച ടീം സപ്പോർട്ട് ഇല്ലെങ്കിൽ അവർക്ക് അധികമൊന്നും ചെയ്യാൻ സാധിക്കില്ല. ഒരൊറ്റ വ്യക്തിയുടെ മികവിൽ ഒരു ടൂർണമെന്റ് വിജയിക്കാൻ സാധിക്കില്ല. അങ്ങനെ സംഭവിച്ചില്ലെങ്കിൽ അത് വളരെ നിരാശജനകമായിരിക്കും. ” സച്ചിൻ പറഞ്ഞു.

ഇന്ത്യയ്ക്ക് സ്ഥിരമായ ഒരു നാലാം നമ്പർ ഇല്ലെന്നും എന്നാൽ അത് ഇന്ത്യയ്ക്ക് ഒരു പ്രശ്നമാകില്ലെന്നും ആ ജോലി നിർവഹിക്കാൻ ആവശ്യമായ ബാറ്റ്സ്മാന്മാർ നമുക്കുണ്ടെന്നും സച്ചിൻ വ്യക്തമാക്കി.