Skip to content

പാകിസ്ഥാൻ ലോകകപ്പ് ടീമിൽ മൂന്ന് മാറ്റങ്ങൾ ; മൊഹമ്മദ് ആമിർ ടീമിൽ

പ്രാഥമിക ടീമിൽ മൂന്ന് മാറ്റങ്ങൾ വരുത്തി ഐസിസി ക്രിക്കറ്റ് ലോകകപ്പിനുള്ള അന്തിമ ടീമിനെ പാകിസ്ഥാൻ പ്രഖ്യാപിച്ചു. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ അസുഖത്തെ തുടർന്ന് കളിക്കാൻ സാധിച്ചില്ലെങ്കിലും മൊഹമ്മദ് ആമിർ ലോകകപ്പ് ടീമിൽ ഇടം നേടിയപ്പോൾ മുതിർന്ന താരം വഹാബ് റിയാസും ആസിഫ് അലിയും ടീമിൽ ഇടം കണ്ടേത്തി. ഫഹീം അഷ്റഫ്, ജുനൈദ് ഖാൻ, ആബിദ് അലി എന്നിവരാണ് പ്രാഥമിക ടീമിൽ നിന്നും പുറത്തായത്.

ലോകകപ്പിനുള്ള പാകിസ്ഥാൻ ടീം ; സർഫറസ് അഹമ്മദ് (c), ഫഖർ സമാൻ, ഇമാം ഉൾ ഹഖ്, ആസിഫ് അലി, ബാബർ അസം, ഷൊഹൈബ് മാലിക്, മൊഹമ്മദ് ഹഫീസ്, ഹാരിസ് സൊഹൈൽ, ഷദാബ്‌ ഖാൻ, ഇമാദ് വാസിം, ഹസൻ അലി, മൊഹമ്മദ് ആമിർ, ഷഹീൻ ഷാ അഫ്രീദി, വഹാബ് റിയാസ്, മൊഹമ്മദ് ഹസ്നൈൻ.