CricKerala
Latest Malayalam Cricket News, Malayalam Cricket News Today, New malayalam Cricket News, Malayalam Sports News Cricket, Indian Criket Malayala News

ആരാധകർക്ക് സന്തോഷവാർത്ത ; കേദാർ ജാദവ് ലോകകപ്പിൽ കളിക്കും

ഇന്ത്യൻ പ്രീമിയർ ലീഗിനിടെ പരിക്കേറ്റ കേദാർ ജാദവ് ലോകകപ്പിൽ ഇന്ത്യയ്ക്ക് വേണ്ടി കളിക്കുമെന്ന് ടീം മാനേജ്‌മെന്റ്. മേയ് 22 ന് മറ്റു ടീമംഗങ്ങൾക്കൊപ്പം ഇംഗ്ലണ്ടിലേക്ക് യാത്ര തിരിക്കുന്ന ജാദവ് എന്നാൽ പരിശീലന മത്സരങ്ങളിൽ കളിച്ചേക്കില്ല. നേരത്തെ താരത്തിന് ലോകകപ്പ് കളിക്കാൻ സാധിക്കില്ലെന്നും പകരക്കാരനായി അക്ഷർ പട്ടേലോ, അമ്പാട്ടി റായുഡുവോ ലോകകപ്പ് ടീമിലിടം നേടുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ആരാധകർക്ക് ആശ്വാസം പകർന്നിരിക്കുകയാണ് പുതിയ വാർത്ത.

താരത്തെ പരിക്കിൽ നിന്നും മുക്തനാക്കാൻ മികച്ച പിന്തുണയാണ് ബിസിസിഐ നൽകിയത്. ഇതിനായി ടീം ഫിസിയോ പാട്രിക് ഫർഹർട്ടിനെ നേരത്തെ ഓസ്‌ട്രേലിയയിൽ നിന്നും ബിസിസിഐ വിളിച്ചുവരുത്തിയിരുന്നു.

മേയ് 25 ന് ന്യൂസിലാൻഡിനെതിരെയും 28 ന് ബംഗ്ലാദേശിനുമെതിരെയാണ് ഇന്ത്യയുടെ പരിശീലന മത്സരങ്ങൾ.

Loading...
Loading...