Skip to content

കരീബിയൻ പ്രീമിയർ ലീഗിൽ കളിക്കാനൊരുങ്ങി ഇർഫാൻ പത്താൻ

കരീബിയൻ പ്രീമിയർ ലീഗിൽ കളിക്കാനൊരുങ്ങി മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പത്താൻ. ഈ സീസണിലേക്കുള്ള ഡ്രാഫ്റ്റിൽ ഇടം നേടിയ ഇർഫാൻ പത്താനെ ഏതെങ്കിലും ടീം സ്വന്തമാക്കിയാൽ ഏതെങ്കിലും വിദേശ ക്രിക്കറ്റ് ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ പ്ലേയറെന്ന ചരിത്രനേട്ടം ഇർഫാൻ പത്താന് സ്വന്തമാക്കാം. സീസണിലെ താരലേലത്തിനായി ഇരുപതോളം രാജ്യങ്ങളിൽ നിന്നായി 536 താരങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആറ് ടീമുകളാണ് ലീഗിൽ ഉള്ളത്.

അലക്സ് ഹെയ്ൽസ്, റാഷിദ് ഖാൻ, ഷാഖിബ് അൽ ഹസൻ, ജോഫ്രാ ആർച്ചർ, ജെ പി ഡുമിനി തുടങ്ങിയ വമ്പൻ താരങ്ങൾക്കൊപ്പം ആന്ദ്രേ റസ്സൽ, സുനിൽ നരെയ്ൻ, ഹെറ്റ്മയർ, ഷായ് ഹോപ്പ് തുടങ്ങിയ കരീബിയൻ താരങ്ങളും പ്ലേയർ ഡ്രാഫ്റ്റിലുണ്ട്.