Skip to content

ബിഗ് ബാഷ് ലീഗിൽ പുതിയ ടീമിലേക്ക് കാമറോൺ വൈറ്റ്

ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ കാമറോൺ വൈറ്റ് ബിഗ് ബാഷ് ലീഗിൽ അഡ്ലെയ്‌ഡ്‌ സ്‌ട്രൈക്കേഴ്‌സിലേക്ക്. കഴിഞ്ഞ സീസണിൽ ചാമ്പ്യന്മാരായ മെൽബൺ റെനഗേഡ്സിന്റെ താരമായിരുന്നു വൈറ്റ്. ബിഗ് ബാഷ് ലീഗ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ അഞ്ചാമത്തെ ബാറ്റ്‌സ്മാൻ കൂടിയാണ് കാമറോൺ വൈറ്റ്. ഓസ്ട്രേലിയക്ക് വേണ്ടി 47 അന്താരാഷ്ട്ര ട്വന്റി20 മത്സരങ്ങളിൽ കളിച്ച വൈറ്റ് 234 ടി20 മത്സരങ്ങൾ ഇതുവരെ കളിച്ചിട്ടുണ്ട്.

https://twitter.com/StrikersBBL/status/1129167074725486592?s=19