CricKerala
Latest Malayalam Cricket News, Malayalam Cricket News Today, New malayalam Cricket News, Malayalam Sports News Cricket, Indian Criket Malayala News

വിരാട് കോഹ്ലിയുടെ ഐ പി എൽ ക്യാപ്റ്റൻസി റെക്കോർഡ് ലോകകപ്പിൽ ബാധിക്കില്ല

വിരാട് കോഹ്ലിയുടെ ഐ പി എൽ ക്യാപ്റ്റൻസിയിലെ മോശം റെക്കോർഡ് ലോകകപ്പിൽ ബാധിക്കില്ലെന്നും ഏകദിനത്തിൽ ക്യാപ്റ്റനായി മികച്ച റെക്കോർഡ് കോഹ്ലിക്കുണ്ടെന്നും മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി . മഹേന്ദ്ര സിങ് ധോണി, രോഹിത് ശർമ്മ എന്നീ മികച്ച ക്യാപ്റ്റന്മാരുടെ സാന്നിധ്യം കോഹ്ലിക്ക് സഹായകരമാണെന്നും ഗാംഗുലി പറഞ്ഞു.

” കോഹ്ലിയുടെ ഐ പി എൽ ക്യാപ്റ്റൻസി റെക്കോർഡ് ഇന്ത്യൻ ക്യാപ്റ്റനായുള്ള റെക്കോർഡുമായി താരതമ്യം ചെയ്യരുത്. ഇന്ത്യൻ ക്യാപ്റ്റനായുള്ള അവന്റെ റെക്കോർഡ് വളരെ മികച്ചതാണ്. വൈസ് ക്യാപ്റ്റനായി രോഹിത് ശർമ്മയും ഒപ്പം ധോണിയും ടീമിലുണ്ട്. അതുകൊണ്ട് തന്നെ അവന് മികച്ച പിന്തുണ ലഭിക്കും ” ഗാംഗുലി പറഞ്ഞു.

ലോകകപ്പിൽ ഇന്ത്യയ്ക്കൊപ്പം പാകിസ്ഥാനും ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും സെമിഫൈനലിൽ പ്രവേശിക്കുമെന്നും ടൂർണമെന്റിൽ ഇന്ത്യയുടെ സാധ്യതകൾ പ്രധാന പങ്ക് വഹിക്കുക ഹർദിക് പാണ്ഡ്യയാകുമെന്നും ഗാംഗുലി പറഞ്ഞു.

Get real time updates directly on you device, subscribe now.

Leave a Reply