Skip to content

ധോണിയുടെ ടിപ്സും പലപ്പോഴും തെറ്റായിട്ടുണ്ട് ; തുറന്നുപറഞ്ഞ് കുൽദീപ് യാദവ്

മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി പലപ്പോഴും നൽകിയ ടിപ്സ് തെറ്റായിട്ടുണ്ടെന്ന് ഇന്ത്യൻ സ്പിന്നർ കുൽദീപ് യാദവ്. അടുത്തിടെ നടന്ന അവാർഡ് ദാന ചടങ്ങിനിടെ ധോണിയുടെ നിർദ്ദേശങ്ങളെ താങ്കൾ ചോദ്യം ചെയ്‌തിട്ടുണ്ടോയെന്ന ചോദ്യത്തിന് മറുപടി പറയവെയാണ് ഇക്കാര്യം കുൽദീപ് വെളിപ്പെടുത്തിയത്.

” കുറെയേറെ തവണ ധോണിയുടെ നിർദ്ദേശങ്ങൾ തെറ്റായി പോയിട്ടുണ്ട്. എന്നാൽ അക്കാര്യം അദ്ദേഹത്തോട് പറയാൻ സാധിക്കില്ല. ” കുൽദീപ് യാദവ് പറഞ്ഞു.

” അദ്ദേഹം അധികം സംസാരിക്കാറില്ല. എന്തെങ്കിലും നിർദ്ദേശം നൽകാനുണ്ടെങ്കിൽ മാത്രമാണ് ഓവറുകൾക്കിടയിൽ അദ്ദേഹം സംസാരിക്കുകയുള്ളൂ. ” കുൽദീപ് കൂട്ടിച്ചേർത്തു.

ഐ പി എല്ലിൽ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കാൻ കുൾദീപ് യാദവിന് സാധിച്ചിരുന്നില്ല. ഒമ്പത് മത്സരത്തിൽ നിന്നും നാല് വിക്കറ്റ് മാത്രമാണ് കുൽദീപ് നേടിയത്. അവസാന മത്സരങ്ങളിൽ ഒന്നും താരത്തിന് കളിക്കാൻ അവസരവും ലഭിച്ചില്ല.