CricKerala
Latest Malayalam Cricket News, Malayalam Cricket News Today, New malayalam Cricket News, Malayalam Sports News Cricket, Indian Criket Malayala News

ലോകകപ്പിൽ ഇന്ത്യ റിഷാബ് പന്തിനെ മിസ്സ് ചെയ്യും ; സൗരവ് ഗാംഗുലി

ലോകകപ്പിൽ റിഷാബ് പന്തിന്റെ അഭാവം ഇന്ത്യൻ ടീമിനെ ബാധിക്കുമെന്ന് മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. ഈഡൻ ഗാർഡൻസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് തന്റെ അഭിപ്രായം സൗരവ് ഗാംഗുലി തുറന്നുപറഞ്ഞത്. ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ പന്തുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അവസാന നിമിഷമാണ് ദിനേശ് കാർത്തിക് പന്തിന് പകരക്കാരനായി എത്തിയത്. ഐ പി എല്ലിൽ ഡൽഹിയ്ക്ക് വേണ്ടി തകർപ്പൻ പ്രകടനമാണ് പന്ത് കാഴ്ച്ചവെച്ചത്. 16 മത്സരത്തിൽ നിന്നും 37.53 ശരാശരിയിൽ 488 റൺസ് പന്ത് അടിച്ചുകൂട്ടി. 160 ന് മുകളിലാണ് സീസണിലെ പന്തിന്റെ സ്‌ട്രൈക് റേറ്റ്.

അതിനിടെ കേദാർ ജാദവിന്റെ പരിക്ക് ടീം മാനേജ്‌മെന്റിന് തലവേദന സൃഷ്ടച്ചിരിക്കുകയാണ്. ജാദവിന് പകരം പന്തിനെ ടീമിൽ ഉൾപ്പെടുത്തണോ എന്ന ചോദ്യത്തിന് അദ്ദേഹം പരിക്കിന്റെ പിടിയിലാണെന്നും അവൻ ഫിറ്റ് ആകുമോ അല്ലയോ എന്ന് അതിനാൽ പറയാൻ സാധിക്കില്ലെന്നും പരിക്ക് മാറി ജാദവ് ടീമിലെത്തുമെന്നാണ് പ്രതീക്ഷയെന്നും ഗാംഗുലി പറഞ്ഞു.

Loading...