Skip to content

മത്സരശേഷം കാൽമുട്ടിൽ ആറ്‌ സ്റ്റിച്ച് ; ചെന്നൈയ്ക്ക് വേണ്ടി വാട്സൻ പോരാടിയത് രക്തമൊലിപ്പിച്ച്

ഫൈനലിൽ മുംബൈ ഇന്ത്യൻസിനെതിരെ പരാജയപെട്ടെങ്കിലും തകർപ്പൻ പ്രകടനമാണ് ചെന്നൈയ്ക്ക് വേണ്ടി ഷെയ്ൻ വാട്സൻ കാഴ്‌ച്ചവെച്ചത്. മത്സരത്തിൽ 59 പന്തിൽ 80 റൺസ് നേടിയ വാട്സൻ വിജയത്തിനരികിൽ ചെന്നൈയെ എത്തിക്കുകയും ചെയ്തു. എട്ട് ഫോറും നാല് സിക്സും അടങ്ങുന്നതായിരുന്നു വാട്സന്റെ ഇന്നിങ്‌സ് .

മത്സരത്തിൽ വാട്സൻ പരിക്ക് മറച്ചുവെച്ചാണ് ചെന്നൈയ്ക്ക് വേണ്ടി പോരാടിയത്. ഡൈവിങിനിടെ കാൽമുട്ടിന് പരിക്കേറ്റ വാട്സൻ തുടർന്ന് ചോരയൊലിപ്പിച്ചുകൊണ്ടാണ് ചെന്നൈയ്ക്ക് വേണ്ടി പോരാടിയത്. മത്സരശേഷം ആറ് സ്റ്റിച്ചുകൾ പരിക്ക് ഭേദമാകാൻ വേണ്ടിവന്നു. തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ സഹതാരം ഹർഭജൻ സിങാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്.

” അവന്റെ കാൽമുട്ടിൽ നിങ്ങൾക്ക് രക്തം കാണാം. മത്സരശേഷം ആറ് സ്റ്റിച്ചുകൾ വേണ്ടിവന്നു. ഡൈവിങിനിടെ പരിക്ക് പറ്റിയ അവൻ ആരോടും പറയാതെ ബാറ്റിങ് തുടർന്നു. അതാണ് ഞങ്ങളുടെ വാട്സൻ ” ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ഭാജി കുറിച്ചു.