Skip to content

മൊഹമ്മദ് ആമിറിന്റെ ലോകകപ്പ് മോഹങ്ങൾ അവസാനിക്കുന്നു

പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ മൊഹമ്മദ് ആമിറിന്റെ ലോകകപ്പ് മോഹങ്ങൾക്ക് കനത്ത തിരിച്ചടി. ലോകകപ്പിനുള്ള പ്രഥമ പാകിസ്ഥാൻ ടീമിൽ ഇടംനേടാൻ സാധിക്കാതിരുന്ന ആമിർ ഇംഗ്ലണ്ടിനെതിരായ ഏകദിന ടീമിൽ മികച്ച പ്രകടനം പുറത്തെടുത്ത് ലോകകപ്പ് ടീമിൽ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ വൈറൽ ബാധയെ തുടർന്ന് പരമ്പരയിലെ രണ്ടാം മത്സരം നഷ്ടപെട്ട ആമിറിന് തുടർന്നുള്ള മത്സരങ്ങളും കളിക്കാൻ സാധിച്ചേക്കില്ല. ആമിറിന് ചിക്കൻ പോക്‌സ് ആണെന്നാണ് Espncricinfo റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ പരമ്പരയിലെ തുടർന്നുള്ള മത്സരങ്ങൾക്കൊപ്പം ലോകകപ്പും ആമിറിന് നഷ്ട്ടമായെക്കും.

2011 ലോകകപ്പും 2015 ലോകകപ്പും 2010 ലോഡ്‌സ് ഒത്തുകളിയെ തുടർന്ന് നേരിടേണ്ടിവന്ന വിലക്ക് മൂലം ആമിറിന് നഷ്ട്ടമായിരുന്നു. തുടർന്ന് ടീമിൽ തിരിച്ചെത്തിയ ആമിർ ചാമ്പ്യൻസ് ലീഗിൽ തകർപ്പൻ പ്രകടനമാണ് പാകിസ്ഥാന് വേണ്ടി കാഴ്ച്ചവെച്ചത്.