Skip to content

പന്ത് ചുരണ്ടൽ നടന്നിട്ടില്ല ; അക്കാര്യത്തിൽ വ്യക്തത വരുത്തി ഐസിസി

ഇംഗ്ലണ്ടും പാകിസ്ഥാനും തമ്മിലുള്ള മത്സരത്തിൽ ഇംഗ്ലണ്ട് ഓൾ റൗണ്ടർ ലിയാം പ്ലങ്കറ്റ് പന്തിൽ കൃതിമത്വം നടത്തിയിട്ടില്ലെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. നേരത്തെ മത്സരത്തിന് പുറകെ പ്ലങ്കറ്റ് പന്തിൽ ചുരണ്ടുന്നുവെന്ന് തോന്നിക്കുന്നതും ശേഷം മോശം അവസ്ഥയിലായ പന്തിന്റെ ദൃശ്യവും സോഷ്യൽ മീഡിയയിൽ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.

പന്തിന്റെ കണ്ടീഷനിൽ മാറ്റം വരുത്തുവാൻ ലിയാം ശ്രമിച്ചില്ലെന്ന് മാച്ച് ഒഫിഷ്യൽസിന് വ്യക്തമാക്കിയെന്നും ഓരോ ഓവർ തിരിച്ചുള്ള നിരീക്ഷണത്തിലും തെളിവുകളൊന്നും കണ്ടില്ലെന്നും ഐസിസി വാർത്താപ്രസ്താവനയിൽ പറഞ്ഞു.

മത്സരത്തിൽ 12 റൺസിന് വിജയിച്ച ഇംഗ്ലണ്ട് പരമ്പരയിൽ 1-0 ന് മുൻപിലെത്തുകയും ചെയ്തു. നാളെ ബ്രിസ്റ്റോളിലാണ് പരമ്പരയിലെ മൂന്നാം മത്സരം. ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു.