Skip to content

ഐ പി എൽ ഫൈനലിലെ മോശം പെരുമാറ്റത്തിന് പുറകെ പൊള്ളാർഡിന് പിഴ

ചെന്നൈ സൂപ്പർ കിങ്സിനെതിരായ ഫൈനൽ മത്സരത്തിലെ മോശം പേരുമാറ്റത്തിന് പുറകെ മുംബൈ ഇന്ത്യൻസ് പൊള്ളാർഡിന് മാച്ച് ഫീയുടെ 25 ശതമാനം പിഴശിക്ഷ വിധിച്ചു. പൊള്ളാർഡ് ഐ പി എൽ കോഡ് ഓഫ് കണ്ടക്ട് ലംഘിച്ചെന്നും പ്ലേയറും ഒപ്പം ടീം മാനേജ്മെന്റും ശിക്ഷ അംഗീകരിച്ചെന്നും മീഡിയ റിലീസിലൂടെ ബിസിസിഐ വ്യക്തമാക്കി.

മുംബൈയുടെ ഇന്നിങ്‌സിലെ അവസാന ഓവറിലാണ് ഈ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഓവറിലെ രണ്ടാം പന്തിലും മൂന്നാം പന്തിലും പൊള്ളാർഡ് ഓഫ് സ്റ്റമ്പിലേക്ക് നീങ്ങി പന്ത് നേരിടാൻ ശ്രമിക്കുകയും എന്നാൽ ബ്രാവോ പന്ത് ട്രാംലൈനിന് വെളിയിൽ എറിയുകയും ചെയ്തു. രണ്ട് തവണയും അമ്പയർ വൈഡ് വിധിക്കാത്തതിൽ ക്ഷമ കൈവിട്ട പൊള്ളാർഡ് തൊട്ടടുത്ത പന്തിൽ ക്രീസിന് സൈഡിലേക്ക് നീങ്ങി ബാറ്റ് ചെയ്യാനൊരുങ്ങിയ പൊള്ളാർഡ് പന്തെറിയുന്നതിന് മുൻപ് പിന്മാറുകയും ചെയ്തു.

മത്സരത്തിൽ 25 പന്തിൽ 41 റൺസ് നേടിയ പൊള്ളാർഡിന്റെ മികവിലാണ് മുംബൈ ഇന്ത്യൻസ് പൊരുതാവുന്ന സ്കോർ സ്വന്തമാക്കിയത്.