Skip to content

ഐ പി എല്ലിൽ മൂന്ന് തവണ ഓറഞ്ച് ക്യാപ് നേടുന്ന ആദ്യ ബാറ്റ്‌സ്മാനായി ഡേവിഡ് വാർണർ

ഇന്ത്യൻ പ്രീമിയർ ലീഗിൽ മൂന്ന് തവണ ഓറഞ്ച് ക്യാപ് നേടുന്ന ആദ്യ പ്ലേയറായി ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ ഡേവിഡ് വാർണർ. ഈ സീസണിൽ 12 മത്സരത്തിൽ നിന്നും 69.2 ശരാശരിയിൽ 692 റൺസ് വാർണർ അടിച്ചുകൂട്ടി. ഇതിനുമുൻപ് 2017 ലും 2015 ലും വാർണർ ഓറഞ്ച് ക്യാപ് നേടിയിരുന്നു. എന്നാൽ ഈ സീസണിൽ വാർണർക്ക് വെല്ലുവിളിയുയർത്താൻ മറ്റൊരു ബാറ്റ്‌സ്മാനും സാധിച്ചില്ല. 14 മത്സരത്തിൽ നിന്നും 593 റൺസ് നേടിയ കിങ്‌സ് ഇലവൻ താരം കെ എൽ രാഹുലും 16 മത്സരത്തിൽ നിന്നും 529 റൺസ് നേടിയ മുംബൈ ഇന്ത്യൻസ് ഓപ്പണർ ഡീകോക്കുമാണ് ഓറഞ്ച് ക്യാപിന് വേണ്ടിയുള്ള മത്സരത്തിൽ വാർണർക്ക് പുറകിലുണ്ടായിരുന്നത്.

ഡേവിഡ് വാർണറിനെ കൂടാതെ വെസ്റ്റിൻഡീസ് ബാറ്റ്‌സ്മാൻ ക്രിസ് ഗെയ്ൽ മാത്രമാണ് ഒന്നിൽ കൂടുതൽ തവണ ഐ പി എല്ലിൽ ഓറഞ്ച് ക്യാപ് നേടിയിട്ടുള്ളത്. 2011 ലും 2012 ലും തുടർച്ചയായി സീസണുകളിലാണ് ഗെയ്ൽ ഓറഞ്ച് ക്യാപ് നേടിയത്.