Skip to content

വാട്സന്റെ ഒറ്റയാൾ പോരാട്ടം രക്ഷിച്ചില്ല ; മുംബൈ ഇന്ത്യൻസ് ഐ പി എൽ ചാമ്പ്യന്മാർ

ഫൈനലിൽ ചെന്നൈ സൂപ്പർ കിങ്സിനെ ഒരു റണ്ണിന് പരാജയപെടുത്തി മുംബൈ ഇന്ത്യൻസിന് ഐ പി എൽ കിരീടം. മുംബൈ ഉയർത്തിയ 150 റന്നുണ്ടെ7 വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈയ്ക്ക് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ട്ടത്തിൽ 148 റൺസ് നേടാനെ സാധിച്ചുള്ളു. 59 പന്തിൽ 80 റൺസ് നേടിയ ഷെയ്ൻ വാട്സൻ മാത്രമാണ് ചെന്നൈയ്ക്ക് വേണ്ടി തിളങ്ങിയത്. മറ്റാർക്കും തന്നെ ചെന്നൈ നിരയിൽ താളം കണ്ടെത്താൻ സാധിച്ചില്ല. മുംബൈയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറ നാലോവറിൽ 14 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റും രാഹുൽ ചഹാർ 14 റൺസ് വഴങ്ങി ഒരു വിക്കറ്റും നേടി. ഇത് നാലാം തവണയാണ് മുംബൈ ഇന്ത്യൻസ് ഐ പി എൽ കിരീടം നേടിയത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസിനെ 25 പന്തിൽ 41 റൺസ് നേടിയ പൊള്ളാർഡാണ് പൊരുതാവുന്ന സ്കോറിൽ എത്തിയത്. ചെന്നൈയ്ക്ക് വേണ്ടി ദീപക് ചഹാർ നാലോവറിൽ 26 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി.