Skip to content

സുനിൽ ആംബ്രിസ് തിളങ്ങി അയർലൻഡിനെതിരെ വെസ്റ്റിൻഡീസിന് തകർപ്പൻ വിജയം

ട്രൈ സീരീസിലെ നാലാം മത്സരത്തിൽ അയർലൻഡിനെതിരെ വെസ്റ്റിൻഡീസിന് അഞ്ച് വിക്കറ്റിന്റെ തകർപ്പൻ വിജയം.  മത്സരത്തിൽ വെസ്റ്റിൻഡീസ് ഉയർത്തിയ 328 റൺസിന്റെ വിജയലക്ഷ്യം 47.5 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ട്ടത്തിൽ വെസ്റ്റിൻഡീസ് മറികടന്നു. 126 പന്തിൽ 148 റൺസ് നേടിയ സുനിൽ ആംബ്രിസിന്റെ തകർപ്പൻ ബാറ്റിങ് മികവിലാണ് വെസ്റ്റിൻഡീസ് വിജയം നേടിയത്. 53 പന്തിൽ റോസ്ടൺ   ചേസ്‌ 43  റൺസ് നേടിയ കാർട്ടർ, 24 പന്തിൽ 36 റൺസ് നേടിയ ജേസൺ ഹോൾഡർ എന്നിവർ ആംബ്രിസിന് മികച്ച പിന്തുണ നൽകി. അയർലൻഡിന് വേണ്ടി ബോയ്ഡ് റാങ്കിൻ മൂന്ന് വിക്കറ്റ് വീഴ്ത്തി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത അയർലൻഡ് 124 പന്തിൽ 135 റൺസ് നേടിയ ആൻഡി ബാൽബിർനീ, 77 റൺസ് നേടിയ സ്റ്റിർലിങ് എന്നിവരുടെ മികവിലാണ് മികച്ച സ്കോർ സ്വന്തമാക്കിയത്.