Skip to content

വുമൺസ് ടി20 ചലഞ്ച് ; വെലോസിറ്റിയെ പരാജയപെടുത്തി സൂപ്പർനോവാസ് ചാമ്പ്യന്മാർ

വുമൺസ് ട്വന്റി20 ചലഞ്ച് ഫൈനലിൽ വെലോസിറ്റിയെ നാല് വിക്കറ്റിന് പരാജയപെടുത്തി സൂപ്പർനോവാസ് ചാമ്പ്യന്മാർ. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത്  വെലോസിറ്റി ഉയർത്തിയ 122 റൺസിന്റെ വിജയലക്ഷ്യം ആറ് വിക്കറ്റ് നഷ്ട്ടത്തിൽ ഇരുപതാം ഓവറിലെ അവസാന പന്തിലാണ് സൂപ്പർനോവാസ് മറികടന്നത്. 29  റൺസ് നേടിയ പ്രിയ പൂനിയ, 37 പന്തിൽ 51 റൺസ് നേടിയ ഹർമൻപ്രീത് കൗർ, നാല് പന്തിൽ 10 റൺ നേടിയ രാധ യാദവ് എന്നിവരുടെ മികവിലാണ് സൂപ്പർ നോവാസ്‌  വിജയം   നേടിയത് .

നേരത്തെ ആദ്യം ബാറ്റ് ചെയ്ത വെലോസിറ്റി 32 പന്തിൽ 40 റൺസ് നേടിയ സുഷ്മ  വർമയുടെയും 36 റൺസ് നേടിയ അമേലിയ കെറിന്റെയും മികവിലാണ് അല്പമെങ്കിലും ഭേദപ്പെട്ട സ്കോറിൽ എത്തിയത്.