Skip to content

ടി20 ബ്ലാസ്റ്റിൽ നിന്നും കെയ്ൻ റിച്ചാർഡ്സൺ പിന്മാറി കാരണമിതാണ്

ഇംഗ്ലീഷ് ട്വന്റി20 ടൂർണമെന്റായ ടി20 ബ്ലാസ്റ്റിൽ നിന്നും ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ കെയ്ൻ റിച്ചാർഡ്‌സൺ പിന്മാറി. ടൂർണമെന്റിൽ ഡർബിഷയറിന്റെ താരമായിരുന്നു കെയ്ൻ റിച്ചാർഡ്‌സൺ ഓസ്‌ട്രേലിയൻ ലോകകപ്പ് ടീമിലിടം നേടിയതിനെ തുടർന്നാണ് ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയത്. പരിക്കേറ്റ ജൈ റിച്ചാർഡ്‌സണ് പകരക്കാരനായാണ് കെയ്ൻ റിച്ചാർഡ്സൺ ഓസ്‌ട്രേലിയൻ ലോകകപ്പ് ടീമിലെത്തിയത്. യു എ ഇയിൽ പാകിസ്ഥാനെതിരായ പരമ്പരയിൽ ഫീൽഡിങിനിടെയാണ് ജൈ റിച്ചാർഡ്‌സണ് പരിക്ക് പറ്റിയത്.

കെയ്ൻ റിച്ചാർഡ്സണെ നഷ്ട്ടപെടുന്നതിൽ നിരാശയുണ്ടെന്നും എന്നാൽ പകരക്കാരനായി മറ്റൊരു വിദേശ ബൗളറെ തേടികൊണ്ടിരിക്കുകയാണെന്നും ഡർബിഷയർ മാനേജ്‌മെന്റ് അറിയിച്ചു.