Skip to content

അദ്ദേഹത്തെ കോച്ചായി ലഭിച്ചത് ഞങ്ങളുടെ ഭാഗ്യം ; ശ്രേയസ് അയ്യർ

പ്ലേയോഫിൽ ചെന്നൈ സൂപ്പർ കിങ്‌സിനോട് പരാജയപെട്ട് പുറത്തായെങ്കിലും തകർപ്പൻ പ്രകടനമാണ് സീസണിലുടനീളം ഡൽഹി ക്യാപിറ്റൽസ് കാഴ്ച്ചവെച്ചത്. ഗ്രൂപ്പ് ഘട്ടത്തിൽ ഒമ്പത് വിജയങ്ങൾ നേടിയ ഡൽഹി മൂന്നാം സ്ഥാനക്കാരായാണ് പ്ലേയോഫിൽ എത്തിയത്. ഈ സീസണിലെ വിജയത്തിന് പ്രശംസിക്കേണ്ടത് പ്രധാന പരിശീലകൻ റിക്കി പോണ്ടിങാണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഡൽഹി ക്യാപ്റ്റൻ ശ്രേയസ് അയ്യർ.

” യുവതാരങ്ങൾ എന്ന നിലയിൽ അദ്ദേഹത്തെ കോച്ചായി ലഭിച്ചത് ഞങ്ങളുടെ ഭാഗ്യമാണ്. അദ്ദേഹം ഡ്രെസ്സിങ് റൂമിൽ നൽകുന്ന പോസിറ്റീവിറ്റിയും ഓരോ പ്ലേയേഴ്സിനും അദ്ദേഹം നൽകുന്ന സ്വാതന്ത്ര്യവും പറഞ്ഞറിയിക്കാൻ സാധിക്കില്ല . അത് തന്നെയാണ് യുവതാരങ്ങളായ ഞങ്ങൾക്ക് വേണ്ടത്. എപ്പോഴും സപ്പോർട്ട് ചെയ്യാനും പിന്തുണയ്ക്കാനും ഒരാൾ ഞങ്ങൾക്ക് ആവശ്യമായിരുന്നു അതാണ് റിക്കിയിൽ നിന്നും ഞങ്ങൾക്ക് ലഭിക്കുന്നത്. തീർച്ചയായും അദ്ദേഹം ഒരു ഇതിഹാസമാണ്. അദ്ദേഹം സംസാരിച്ചു കഴിഞ്ഞാൽ മറ്റൊരാൾക്കും സംസാരിക്കേണ്ടി വരാറില്ല.” അയ്യർ പറഞ്ഞു.