Skip to content

ഡൽഹിക്കെതിരെ പൊരുതാവുന്ന സ്കോറിൽ സൺറൈസേഴ്‌സ്

ഇന്ത്യൻ പ്രീമിയർ ലീഗ് എലിമിനേറ്ററിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ സൺറൈസേഴ്‌സിന് ഭേദപ്പെട്ട സ്കോർ. നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ 162റൺസ് സൺറൈസേഴ്‌സ് നേടി. 19 പന്തിൽ 36 റൺസ് നേടിയ മാർട്ടിൻ ഗപ്ട്ടിൽ, 30 റൺസ് നേടിയ മനീഷ് പാണ്ഡെ, 28 റൺസ് നേടിയ ക്യാപ്റ്റൻ കെയ്ൻ വില്യംസൺ, 11 പന്തിൽ 25 റൺസ് നേടിയ വിജയ് ശങ്കർ, 13 പന്തിൽ 20 റൺസ് നേടിയ മൊഹമ്മദ് നബി എന്നിവരാണ് സൺറൈസേഴ്‌സിന് വേണ്ടി തിളങ്ങിയത്. ഡൽഹിയ്ക്ക് വേണ്ടി കീമോ പോൾ മൂന്ന് വിക്കറ്റും ഇഷാന്ത് ശർമ്മ രണ്ട് വിക്കറ്റും ട്രെന്റ് ബൗൾട്ട്, അമിത് മിശ്ര എന്നിവർ ഓരോ വിക്കറ്റും നേടി.