Skip to content

ബേസിൽ തമ്പിയെ പറ്റി അറിയാത്ത ചില കാര്യങ്ങൾ 

കാത്തിരിപ്പിനൊടുവിൽ ബേസിൽ തമ്പി ഇന്ത്യൻ ടീമിൽ ഇടം നേടി . Ipl ൽ ഗുജറാത്ത് ലയൺസിന്  വേണ്ടി നടത്തിയ മികച്ച പ്രകടനമാണ് ബേസിൽ തമ്പിക്ക് ഇന്ത്യൻ ടീമിലേക്ക് വഴിയൊരുക്കിയത് 
കേരളത്തിലെ ഒരു സാധാരണ കുടുംബത്തിൽ ഇപ്പോൾ ഇന്ത്യൻ ടീമിലേക്ക് ബേസിൽ തമ്പിയെ പറ്റി അധികം ആർക്കും അറിയാത്ത ചില കാര്യങ്ങൾ ഇതാ

* ജനനം

1993 സെപ്റ്റംബർ 11 ന് എറണാകുളത്ത് ഒരു സാധാരണ കുടുംബത്തിൽ ജനനം 

* ടെന്നീസ് ബോൾ ക്രിക്കറ്റ്‌ 

ടെന്നീസ് ബോൾ ക്രിക്കറ്റിലൂടെയാണ് ക്രിക്കറ്റിലേക്ക് കടന്ന് വന്നത്. ടെന്നീസ് ബോൾ ക്രിക്കറ്റ് തമ്പിയുടെ യോർക്കർ അറിയാനുള്ള കഴിവിന് പിന്നിൽ . 

* ക്ലബ്ബ് ക്രിക്കറ്റ് 

ചെന്നൈയിൽ ഗ്ലോബ് Trotters ക്ലബിന് കളിക്കുമ്പോൾ ആണ് മുൻ ഇന്ത്യൻ ബൗളർ ടിനു യോഹന്നാന്റെ ശ്രദ്ധയിൽ തമ്പി പെടുന്നത് . തുടർന്ന് Chemlast sanmar ക്ലബ്ബിൽ എത്തുകയും കരാറിൽ ഏർപ്പെടുകയും ചെയ്തു .

* മഗ്രത്തിന്റെ ഉപദേശം 

Mrf pace അക്കാദമിയിൽ വെച്ചാണ് ഓസ്ട്രേലിയൻ ഇതിഹാസം മഗ്രാത്തിന്റെ ശ്രദ്ധയിൽ പെടുന്നത് . മഗ്രാത്തിന്റെ ഉപദേശം തമ്പിയുടെ കരിയറിൽ നിരവധി മാറ്റങ്ങൾ ഉണ്ടാക്കി . 

* ക്രിക്കറ്റ് ഉപേക്ഷിക്കലിന്റെ വക്കിൽ 

19 ആം വയസ്സിൽ കുടുംബത്തിന് വേണ്ടി ക്രിക്കറ്റ് മതിയാക്കി ഗൾഫിലേക്കു പോകാൻ ഒരുങ്ങിയ തമ്പിയെ ക്രിക്കറ്റിലേക്ക് തിരികെ കൊണ്ടു വന്നത് ഉപദേശകനായ cm പ്രസാദ് ആണ് . 

* ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം 

2014 ലാണ് തമ്പി കേരത്തിന്‌ വേണ്ടി രഞ്ജിയിൽ ആദ്യമായി കളിച്ചത്. 

* IPL ലിലേക്കുള്ള വഴി 

Syed Musta Ali  ടൂർണമെന്റിൽ തമ്പിയുടെ ബൗളിങ്ങിൽ ആകൃഷ്ട്ടനായ കുംബ്ലെ ബോർഡർ ഗാവസ്‌കർ ട്രോഫിയിൽ ഇന്ത്യൻ ടീമിന് വേണ്ടി നെറ്റിൽ പന്തെറിയാൻ തമ്പിയെ തിരഞ്ഞെടുത്തു . നെറ്റിലെ മികച്ച പ്രകടനം Ipl ലേലത്തിൽ ഉൾപ്പെടുത്താൻ വഴിയൊരുക്കി . തുടർന്നു ഗുജറാത്ത് ലയൺസ്‌ ലേലത്തിൽ വാങ്ങുകയായിരുന്നു . 

Ipl ൽ മികച്ച പ്രകടനമാണ് തമ്പി നടത്തിയത് .