Skip to content

ചെന്നൈയെ ആറ് വിക്കറ്റിന് തകർത്ത് മുംബൈ ഇന്ത്യൻസ് ഫൈനലിൽ

ആദ്യ പ്ലേയോഫിൽ ചെന്നൈ സൂപ്പർ കിങ്സിനെ ആറ് വിക്കറ്റിന് പരാജയപെടുത്തി മുംബൈ ഇന്ത്യൻസ് ഐ പി എൽ ഫൈനലിൽ. ചെന്നൈ ഉയർത്തിയ 132 റൺസിന്റെ വിജയലക്ഷ്യം  18.3 ഓവറിൽ നാല് വിക്കറ്റ് നഷ്ട്ടത്തിൽ മുംബൈ മറികടന്നു. 54 പന്തിൽ പുറത്താകാതെ 71 റൺസ് നേടിയ സൂര്യകുമാർ യാദവിന്റെ ബാറ്റിങ് മികവിലാണ് മുംബൈ വിജയം സ്വന്തമാക്കിയത്. ഇഷാൻ കിഷൻ 28 റൺസും ഹർദിക് പാണ്ഡ്യ 13 റൺസും നേടി മികച്ച പിന്തുണ നൽകി. ചെന്നൈയ്ക്ക് വേണ്ടി ഇമ്രാൻ താഹിർ രണ്ടും ദീപക് ചഹാർ, ഹർഭജൻ സിങ് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.  നേരത്തെ ആദ്യം ബാറ്റ് ചെയ്ത ചെന്നൈയെ 42 റൺസ് നേടിയ അമ്പാട്ടി റായുഡുവും 37 റൺസ് നേടിയ ക്യാപ്റ്റൻ ധോണിയും ചേർന്നാണ് പൊരുതാവുന്ന സ്കോറിൽ എത്തിച്ചത്. മുംബൈയ്ക്ക് വേണ്ടി രാഹുൽ ചഹാർ നാലോവറിൽ 14 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. മേയ് പത്തിന് നടക്കുന്ന മത്സരത്തിൽ എലിമിനേറ്ററിൽ വിജയിക്കുന്ന ടീമിനെ ചെന്നൈ നേരിടും . മേയ് 12 നാണ് ഫൈനൽ.