Skip to content

റായുഡു ധോണി മികവിൽ മുംബൈയ്ക്കെതിരെ ചെന്നൈ പൊരുതാവുന്ന സ്കോറിൽ

ഐ പി എൽ ആദ്യ ക്വാളിഫയറിൽ മുംബൈ ഇന്ത്യൻസിനെതിരെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ചെന്നൈയ്ക്ക് പൊരുതാവുന്ന സ്കോർ. ക്യാപ്റ്റൻ എം എസ് ധോണിയുടെയും അമ്പാട്ടി റായുഡുവിന്റെയും രക്ഷാപ്രവർത്തനത്തിൽ നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ട്ടത്തിൽ ചെന്നൈ 131 റൺസ് നേടി. ഒരു ഘട്ടത്തിൽ 65/4 എന്ന നിലയിൽ തകർന്ന ചെന്നൈയെ 37 പന്തിൽ പുറത്താകാതെ 42 റൺസ് നേടിയ അമ്പാട്ടി റായുഡു, 29 പന്തിൽ 37 റൺസ് നേടിയ ക്യാപ്റ്റൻ എം എസ് ധോണിയും ചേർന്നാണ് ചെന്നൈയെ കരകയറ്റിയത്.മുംബൈ ഇന്ത്യൻസിന് വേണ്ടി രാഹുൽ ചഹാർ നാലോവറിൽ 14 റൺസ് വഴങ്ങി രണ്ട് വിക്കറ്റും ക്രൂനാൽ പാണ്ഡ്യ, ജയന്ത് യാദവ് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.