Skip to content

ലോകകപ്പിന് മുൻപേ സൗത്താഫ്രിക്കയ്ക്ക് തിരിച്ചടി ; നോർജെ പുറത്ത് പകരക്കാരനായി മോറിസ്

ഐസിസി ക്രിക്കറ്റ് ലോകകപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ സൗത്താഫ്രിക്കയ്ക്ക് തിരിച്ചടി. പരിക്ക് മൂലം ഫാസ്റ്റ് ബൗളർ ആൻറിച്ച് നോർജെ ലോകകപ്പിൽ നിന്നും പുറത്തായി. ഓൾ റൗണ്ടർ ക്രിസ് മോറിസ് നോർജെയ്ക്ക് പകരക്കാരനായെത്തും. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് നിരയിലുണ്ടായിരുന്ന നോർജെയ്ക്ക് പരിക്ക് മൂലം ഐ പി എല്ലിലും കളിക്കാൻ സാധിച്ചിരുന്നില്ല. പരിക്ക് പൂർണ്ണമായും ഭേദമാകാൻ ഇനിയും ആറ് മുതൽ എട്ട് വരെ ആഴ്ച്ചകൾ വേണ്ടിവരുമെന്ന് സൗത്താഫ്രിക്കൻ ടീം മാനേജർ അറിയിച്ചു.

പകരക്കാരനായെത്തിയ ക്രിസ് മോറിസ് നിലവിൽ മോശം ഫോമിലാണെന്നതും സൗത്താഫ്രിക്കയെ വലക്കുന്നുണ്ട്. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് മോറിസ് അവസാനമായി സൗത്താഫ്രിക്കയ്ക്ക് വേണ്ടി കളിച്ചത്.

ഏകദിന ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കന്‍ ടീം : ഫാഫ് ഡൂപ്ലെസിസ് (ക്യാപ്റ്റന്‍), ജെ പി ഡുമിനി, ഡെയ്ല്‍ സ്റ്റെയിന്‍, ഡേവിഡ് മില്ലര്‍, ആന്‍ഡൈല്‍ ഫെലുക്വായോ, ഡ്വയിന്‍ പ്രിട്ടോറിയസ്, ഇമ്രാന്‍ താഹിര്‍, കാഗിസോ റബാദ, ക്വിന്റണ്‍ ഡികോക്ക്, ക്രിസ് മോറിസ്, ലുംഗിസായി എംഗിഡി, എയ്ഡന്‍ മര്‍ക്രാം, റാസി വാന്‍ഡെര്‍ഡസന്‍, ഹാഷിം അംല, ടബ്രൈസ് ഷംസി.