Skip to content

ഐസിസി ക്രിക്കറ്റ് ലോകകപ്പ് ; ക്രിസ് ഗെയ്ൽ വെസ്റ്റിൻഡീസ് ഉപനായകൻ

ഐസിസി ക്രിക്കറ്റ് ലോകകപ്പിൽ വെസ്റ്റിൻഡീസിന്റെ വൈസ് ക്യാപ്റ്റനായി വെടിക്കെട്ട് ഓപ്പണർ ക്രിസ് ഗെയ്ൽ നിയമിക്കപ്പെട്ടു. ഇതിനുമുൻപ് 2010 ലാണ് അവസാനമായി ക്രിസ് ഗെയ്‌ൽ വെസ്റ്റിൻഡീസിനെ നയിച്ചത്.

” ഏത് ഫോർമാറ്റിലും വെസ്റ്റിൻഡീസിനെ പ്രതിനിധാനം ചെയ്യുന്നത് ഒരു ബഹുമതിയാണ്. ഈ ലോകകപ്പ് എന്നെ സംബന്ധിച്ച് വളരെ പ്രത്യേകതയുള്ളതാണ്. ഒരു സീനിയർ പ്ലേയർ എന്ന നിലയിൽ ക്യാപ്റ്റനെയും മറ്റു ടീമംഗങ്ങളെയും സപ്പോർട്ട് ചെയ്യേണ്ടത് എന്റെ ചുമതലയാണ്. ഇതായിരിക്കും ഏറ്റവും വലിയ ലോകകപ്പ്, അതുകൊണ്ട് തന്നെ വലിയ പ്രതീക്ഷകൾ ഞങ്ങൾക്കുണ്ട്. ” ക്രിസ് ഗെയ്ൽ പറഞ്ഞു.

ഈ ഐ പി എല്ലിൽ തകർപ്പൻ പ്രകടനമാണ് പഞ്ചാബിന് വേണ്ടി ഗെയ്ൽ കാഴ്ച്ചവെച്ചത്. 13 മത്സരത്തിൽ നിന്നും 40.83 ശരാശരിയിൽ 490 റൺസ് ഗെയ്ൽ അടിച്ചുകൂട്ടി.