Skip to content

ഓപണിങ് കൂട്ടുകെട്ടിൽ നേടിയത് 365 റൺസ് ; ചരിത്രം തിരുത്തി വെസ്റ്റിൻഡീസ്

ഏകദിന ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഓപ്പണിങ് കൂട്ടുകെട്ട് ഇനി വെസ്റ്റിൻഡീസിന് സ്വന്തം. അയർലൻഡിനെതിരായ ഏകദിന മത്സരത്തിൽ 365 റൺസ് അടിച്ചുകൂട്ടിയാണ് വെസ്റ്റിൻഡീസ് ഓപ്പണർമാരായ ജോൺ ക്യാമ്പ്ബെല്ലും, ഷായ് ഹോപ്പും ചരിത്രറെക്കോർഡ് സ്വന്തമാക്കിയത്. കഴിഞ്ഞ വർഷം സിംബാബ്‌വെയ്ക്കെതിരെ ഓപ്പണിങ് കൂട്ടുകെട്ടിൽ 304 റൺസ് നേടിയ ഫഖാർ സമാൻ, ഇമാം ഉൾ ഹഖ് സഖ്യത്തിന്റെ റെക്കോർഡാണ് പഴങ്കഥയായി മാറിയത്. മത്സരത്തിലെ 48 ആം ഓവറിലാണ് കൂട്ടുകെട്ട് തകർക്കാൻ അയർലൻഡ് ബൗളർമാർക്ക് സാധിച്ചത്. ജോൺ ക്യാമ്പ്ബെൽ 137 പന്തിൽ 179 റൺസ് നേടിയപ്പോൾ ഷായ് ഹോപ്പ് 152 പന്തിൽ 170 റൺസ് നേടി.

മത്സരത്തിൽ നിശ്ചിത 50 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ 381 റൺസ് വെസ്റ്റിൻഡീസ് നേടി.