Skip to content

ഫാഫ് ഡുപ്ലെസിസും റെയ്നയും തിളങ്ങി ; അവസാന ഓവറുകളിൽ പഞ്ചാബിന്റെ തിരിച്ചുവരവ്

കിങ്‌സ് ഇലവൻ പഞ്ചാബിനെതിരെ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയ്ക്ക് പൊരുതാവുന്ന സ്കോർ. ഫാഫ് ഡുപ്ലെസിസിന്റെയും സുരേഷ് റെയ്നയുടെയും ഫിഫ്റ്റി മികവിൽ നിശ്ചിത 20 ഓവറിൽ ചെന്നൈ അഞ്ച് വിക്കറ്റ് നഷ്ട്ടത്തിൽ 170 റൺസ് നേടി. സ്കോർ 30 ൽ നിൽക്കെ വാട്സൻ പുറത്തായ ശേഷം രണ്ടാം വിക്കറ്റിൽ 120 റൺസ് റെയ്നയും ഫാഫ് ഡുപ്ലെസിസും ചേർന്ന് കൂട്ടിച്ചേർത്തു. ഡുപ്ലെസിസ് 55 പന്തിൽ 96 റൺസ് നേടിയപ്പോൾ സുരേഷ് റെയ്‌ന 38 പന്തിൽ 53 റൺസ് നേടി. എന്നാൽ ഇരുവരും പുറത്തായ ശേഷം താളം കണ്ടെത്താൻ ചെന്നൈയ്ക്ക് സാധിച്ചില്ല.

പഞ്ചാബിന് വേണ്ടി സാം കറൺ 35 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും മൊഹമ്മദ് ഷാമി മൂന്നോവറിൽ 17 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റും നേടി.