Skip to content

ജെ പി ഡുമിനി ആഭ്യന്തര ക്രിക്കറ്റിൽ നിന്നും വിരമിച്ചു

സൗത്താഫ്രിക്കൻ ഓൾറൗണ്ടർ ജെ പി ഡുമിനി ആഭ്യന്തര ക്രിക്കറ്റിൽ നിന്നും വിരമിച്ചു. കേപ് കോബ്രാസ് പരിശീലനകൻ ആഷ്വെൽ പ്രിൻസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എന്നിരുന്നാലും സൗത്താഫ്രിക്കയ്ക്ക് വേണ്ടി ട്വന്റി20യിലും എംസാൻസി ലീഗിലും അന്താരാഷ്ട്ര ട്വന്റി20 ലീഗിലും ഡുമിനി കളിക്കുന്നത് തുടരും. കേപ് കോബ്രാസിന് വേണ്ടി കഴിഞ്ഞ മൂന്ന് വർഷമായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ കളിച്ചിട്ടില്ലെങ്കിലും ലിസ്റ്റ് എ മത്സരങ്ങളിൽ ടീമിന്റെ ഭാഗമായിരുന്നു.

108 ഫസ്റ്റ് ക്ലാസ് മത്സരത്തിൽ നിന്നും 20 സെഞ്ചുറിയും രണ്ട് ഡബിൾ സെഞ്ചുറിയുമടക്കം 6774 റൺസ് ഡുമിനി നേടിയിട്ടുണ്ട്. കോബ്രാസിന് വേണ്ടി കളിച്ച അവസാന ഫസ്റ്റ് ക്ലാസ് മത്സരത്തിൽ 260 റൺസ് ഡുമിനി നേടിയിരുന്നു. 269 ഫസ്റ്റ് ക്ലാസ് മത്സരത്തിൽ നിന്നും 38.78 ശരാശരിയിൽ 7408 റൺസും ഡുമിനി നേടിയിട്ടുണ്ട് .