Skip to content

റസ്സൽ വെടിക്കെട്ട് ; മുംബൈ ഇന്ത്യൻസിനെതിരെ കൊൽക്കത്തയ്ക്ക് കൂറ്റൻ സ്കോർ

മുംബൈ ഇന്ത്യൻസിനെതിരെ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്തയ്ക്ക് കൂറ്റൻ സ്കോർ. നിശ്‌ചിത 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ട്ടത്തിൽ കൊൽക്കത്ത 232 റൺസ് നേടി. 40 പന്തിൽ 80 റൺസ് നേടിയ ആന്ദ്രേ റസ്സൽ, 45 പന്തിൽ 76 റൺസ് നേടിയ ശുഭ്മാൻ ഗിൽ, 29 പന്തിൽ 54 റൺസ് നേടിയ ക്രിസ് ലിൻ എന്നിവരാണ് കൊൽക്കത്തയെ കൂറ്റൻ സ്കോറിൽ എത്തിച്ചത്. ക്യാപ്റ്റൻ ദിനേശ് കാർത്തിക് 7 പന്തിൽ 15 റൺസ് നേടി പുറത്താകാതെ നിന്നു. ആറ് ഫോറും എട്ട് സിക്സും അടങ്ങുന്നതായിരുന്നു റസ്സലിന്റെ ഇന്നിങ്സ്.

മുംബൈ ഇന്ത്യൻസിന് വേണ്ടി രാഹുൽ ചഹാറും ഹർദിക് പാണ്ഡ്യയുമാണ് വിക്കറ്റുകൾ നേടിയത്. ഈ മത്സരത്തിൽ വിജയിച്ചാൽ മാത്രമേ പ്ലേയോഫ്‌ പ്രതീക്ഷകൾ നിലനിർത്താൻ കൊൽക്കത്തയ്ക്ക് സാധിക്കൂ.