Skip to content

ബാംഗ്ലൂരിനെതിരെ 16 റൺസിന്റെ തകർപ്പൻ വിജയം ; ആറ് വർഷങ്ങൾക്ക് ശേഷം ഡൽഹി പ്ലേയോഫിൽ

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ 17 റൺസിന്റെ തകർപ്പൻ വിജയത്തോടെ ഡൽഹി ക്യാപിറ്റൽസ് ഐ പി എൽ പന്ത്രണ്ടാം സീസണിലെ പ്ലേയോഫിൽ. 2012 ന് ശേഷം ഇതാദ്യമായാണ് ഡൽഹി പ്ലേയോഫിൽ പ്രവേശിക്കുന്നത്. മത്സരത്തിൽ ഡൽഹി ഉയർത്തിയ 188 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ബാംഗ്ലൂരിന് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ട്ടത്തിൽ 171 റൺസ് നേടാനെ സാധിച്ചുള്ളൂ. തകർപ്പൻ തുടക്കമാണ് പാർഥിവ് പട്ടേലും വിരാട് കോഹ്ലിയും ചേർന്ന് ബാംഗ്ലൂരിന് നൽകിയത്. ഇരുവരും ഓപണിങ് കൂട്ടുകെട്ടിൽ 63 റൺസ് കൂട്ടിച്ചേർത്തു. പാർഥിവ് പട്ടേൽ 20 പന്തിൽ നിന്നും 39 റൺസും വിരാട് കോഹ്ലി 23 റൺസും നേടി പുറത്തായി. ഡിവില്ലിയേഴ്സ് 17 റൺസ് നേടി പുറത്തായപ്പോൾ 24 റൺസ് നേടിയ ശിവം ഡുബ്‌, 27 റൺസ് നേടിയ ഗുർകീരത് സിങ്, 32 റൺസ് നേടിയ മാർക്കസ് സ്റ്റോയിനിസ് എന്നിവരുടെ പ്രകടനം ബാംഗ്ലൂരിന് പ്രതീക്ഷ നൽകിയെങ്കിലും വിജയം നേടിക്കൊടുക്കാൻ സാധിച്ചില്ല.

ഡൽഹിയ്ക്ക് വേണ്ടി അമിത് മിശ്ര, കഗിസോ റബാഡ എന്നിവർ രണ്ടും , ഇഷാന്ത് ശർമ, അക്ഷർ പട്ടേൽ, റൂതർഫോർഡ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.