Skip to content

അക്കാര്യത്തിൽ നന്ദി പറയേണ്ടത് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനോട്

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിലെ തകർപ്പൻ പ്രകടനത്തിന് പുറകിൽ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിന്റെയും ടീം മാനേജ്‌മെന്റിന്റെയും പിന്തുണയെന്ന് രാജസ്ഥാൻ റോയൽസ് ഫാസ്റ്റ് ബൗളർ ജയദേവ് ഉണാട്കട്. മത്സരത്തിൽ ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയമാണ് രാജസ്ഥാൻ റോയൽസ് നേടിയത്. നാലോവറിൽ 26 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ ഉണാഡ്കടായിരുന്നു മാൻ ഓഫ് ദി മാച്ച് കരസ്ഥമാക്കിയത്.

” ഇതെനിക്ക് അത്യാവശ്യമായിരുന്നു. കഠിനമായ സമയത്തിലൂടെയാണ് ഞാൻ കടന്നുപോയത്. മാനേജ്‌മെന്റും സ്റ്റീവ് സ്മിത്തും എന്നെ വളരെയേറെ പിന്തുണച്ചു. ഈ മോശം സമയത്ത് അതെനിക്ക് വളരെ അത്യാവശ്യമായിരുന്നു. ” ഉണാഡ്കട് പറഞ്ഞു.

രണ്ട് വിക്കറ്റ് വീഴ്ത്തിയതിനൊപ്പം മൂന്ന് മികച്ച ക്യാച്ചുകളും ഉണാഡ്കട് സ്വന്തമാക്കി.

” പവർപ്ലേയിൽ മികച്ച പ്രകടനമാണ് സൺറൈസേഴ്‌സ് കാഴ്ച്ചവെച്ചത്. എന്നാൽ പവർപ്ലേ കഴിഞ്ഞാൽ തിരിച്ചെത്താൻ കഴിയുമെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. അവസാന ഓവറുകളിലെ മികച്ച ഫീൽഡിങ് പൊസിഷനുകളും ഞങ്ങളെ വളരെ സഹായിച്ചു. ” ഉണാഡ്കട് കൂട്ടിച്ചേർത്തു.