Skip to content

തകർത്താടി ദിനേശ് കാർത്തിക് ;രാജസ്ഥാനെതിരെ കൊൽക്കത്തയ്ക്ക് മികച്ച സ്കോർ

ക്യാപ്റ്റൻ ദിനേശ് കാർത്തിക്കിന്റെ തകർപ്പൻ ബാറ്റിങ് മികവിൽ രാജസ്ഥാൻ റോയൽസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് മികച്ച സ്കോർ. നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ട്ടത്തിൽ 175 റൺസ് നേടി. തകർച്ചയോടെ തുടങ്ങിയ കൊൽക്കത്തയെ 50 പന്തിൽ പുറത്താകാതെ 97 റൺസ് നേടിയ ദിനേശ് കാർത്തിക്കിന്റെ ഒറ്റയാൾ പ്രകടനമാണ് മികച്ച സ്കോറിൽ എത്തിച്ചത്. റസ്സൽ 14 പന്തിൽ 14 റൺസ് നേടി പുറത്തായി. മറ്റാർക്കും തന്നെ കൊൽക്കത്തയ്ക്ക് വേണ്ടി താളം കണ്ടെത്താൻ സാധിച്ചില്ല.

രാജസ്ഥാൻ റോയൽസിന് വേണ്ടി വരുൺ ആരോൺ നാലോവറിൽ 20 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റും ഒഷെയ്ൻ തോമസ്, സ്രേയസ്‌ ഗോപാൽ, ജയദേവ് ഉണാഡ്കട്ട് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.