Skip to content

തുടർച്ചയായ മൂന്നാം വിജയത്തിന് പുറകെ ബാംഗ്ലൂരിന് കനത്ത തിരിച്ചടി

കിങ്‌സ് ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിലെ 17 റൺസിന്റെ തകർപ്പൻ വിജയത്തിന് പുറകെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് കനത്ത തിരിച്ചടി. ഓസ്‌ട്രേലിയൻ താരം കോൾട്ടർ നൈലിന് പകരക്കാരനായി എത്തിയ ഡെയ്ൽ സ്റ്റെയ്ൻ പരിക്ക് മൂലം നാട്ടിലേക്ക് തിരിച്ചു. തുടർന്നുള്ള മത്സരങ്ങളിലും ഡെയ്ൽ സ്റ്റെയ്ൻ ഇല്ലാതെയാകും ബാംഗ്ലൂർ കളിക്കുക. ഷോൾഡറിനേറ്റ പരിക്കാണ് ഇപ്പോൾ ഒരുപോലെ ബാംഗ്ലൂരിനും സൗത്താഫ്രിക്കയ്ക്കും വിനയായത്. പരിക്ക് ഗുരുതരമാണോയെന്ന കാര്യം ഇതുവരെയും സൗത്താഫ്രിക്കൻ ക്രിക്കറ്റ് വ്യക്തമാക്കിയിട്ടില്ല.

സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയും ചെന്നൈ സൂപ്പർ കിങ്സിനെതിരെയും കളിച്ച സ്റ്റെയ്ൻ നാല് വിക്കറ്റുകൾ നേടിയിരുന്നു. ഈ രണ്ട് മത്സരങ്ങളിലും വിജയം നേടാൻ ബാംഗ്ലൂരിന് സാധിച്ചു. നിലവിൽ പോയിന്റ് ടേബിളിൽ രാജസ്ഥാൻ റോയൽസിന് മുൻപിൽ ഏഴാം സ്ഥാനത്താണ് ബാംഗ്ലൂർ.