Skip to content

പഞ്ചാബിനെ തകർത്ത് തുടർച്ചയായ മൂന്നാം വിജയം സ്വന്തമാക്കി ബാംഗ്ലൂർ

കിങ്‌സ് ഇലവൻ പഞ്ചാബിനെതിരായ 17 റൺസിന്റെ വിജയത്തോടെ ഐ പി എൽ പന്ത്രണ്ടാം സീസണിലെ നാലാം വിജയം സ്വന്തമാക്കി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. മത്സരത്തിൽ ബാംഗ്ലൂർ ഉയർത്തിയ 203 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബിന് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ട്ടത്തിൽ 185 റൺസ് നേടാനെ സാധിച്ചുള്ളൂ. മികച്ച തുടക്കമാണ് പഞ്ചാബിന് ഗെയ്‌ലും രാഹുലും ചേർന്ന് നൽകിയത്. ഗെയ്ൽ 10 പന്തിൽ 23 റൺസ് നേടി പുറത്തായപ്പോൾ രാഹുൽ 27 പന്തിൽ 42 റൺസ് നേടി. മായങ്ക് അഗർവാൾ 21 പന്തിൽ 35 റൺസും നിക്കോളാസ് പൂറൻ 28 പന്തിൽ 46 റൺസ് നേടി മികച്ച പ്രകടനം കാഴ്ച്ച വെച്ചെങ്കിലും പഞ്ചാബിനെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല.

ബാംഗ്ലൂരിന് വേണ്ടി ഉമേഷ് യാദവ് മൂന്ന് വിക്കറ്റും നവ്ദീപ് സെയ്നി രണ്ട് വിക്കറ്റും സ്റ്റോയിനിസ് മൊയീൻ അലി എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.