Skip to content

ഷെയ്ൻ വാട്സണ് വീണ്ടും അവസരങ്ങൾ നൽകിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി എം എസ് ധോണി

മികച്ച ഫോമിൽ അല്ലായിരുന്നിട്ടും സീസണിലെ എല്ലാ മത്സരത്തിലും ഷെയ്ൻ വാട്സനെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ എം എസ് ധോണി. ഫോമിൽ തിരിച്ചെത്തിയ വാട്സന്റെ തകർപ്പൻ ബാറ്റിങ് മികവിൽ സൺറൈസേഴ്‌സിനെതിരായ മത്സരത്തിൽ ചെന്നൈ ആറ് വിക്കറ്റിന്റെ തകർപ്പൻ വിജയം സ്വന്തമാക്കിയത്. എന്നാൽ മത്സരത്തിന് മുൻപ് വരെ പത്ത് ഇന്നിങ്‌സിൽ നിന്നും 147 റൺസ് നേടാനെ വാട്സണ് സാധിച്ചിരുന്നുള്ളൂ എന്നിരുന്നാലും താരത്തെ ടീമിൽ നിന്നും ഒഴിവാക്കാൻ ധോണി തയ്യാറായിരുന്നില്ല.

” ഷെയ്ൻ വാട്സൻ ഞങ്ങൾക്ക് മാച്ച് വിന്നറാണ്. നെറ്റ്‌സിൽ മികച്ച രീതിയിലാണ് വാട്സൻ ബാറ്റ് ചെയ്തിരുന്നത്. കളിച്ച ചെറിയ ഇന്നിങ്‌സിൽ പോലും നന്നായി മിഡിൽ ചെയ്‌തിരുന്നുവെങ്കിലും ചെറിയ രീതിയിൽ അവൻ കഷ്ട്ടപെടുന്നുണ്ടായിരുന്നു. ഈ സമയത്താണ് നമ്മൾ അവരെ പിന്തുണക്കേണ്ടത്. അതുകൊണ്ട് തന്നെ അവന് കൂടുതൽ മത്സരങ്ങളിൽ അവസരം നൽകാൻ ടീം മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു. ” മത്സരശേഷം ധോണി പറഞ്ഞു.

മത്സരത്തിൽ 53 പന്തിൽ 96 റൺസ് നേടിയ വാട്സൻ ഒമ്പത് ഫോറും ആറ് സിക്സും അടിച്ചുകൂട്ടി. വിജയത്തോടെ പോയിന്റ് ടേബിളിൽ ഡൽഹിയെ മറികടന്ന് ചെന്നൈ ഒന്നാം സ്ഥാനത്തെത്തി.