Skip to content

ആവേശം അവസാന ഓവർ വരെ ; പഞ്ചാബിനെതിരെ ഡൽഹിയ്ക്ക് അഞ്ച് വിക്കറ്റിന്റെ വിജയം

കിങ്‌സ് ഇലവൻ പഞ്ചാബിനെതിരെ ഡൽഹി ക്യാപിറ്റൽസിന് അഞ്ച് വിക്കറ്റിന്റെ ആവേശകരമായ വിജയം. പഞ്ചാബ് ഉയർത്തിയ 164 റൺസിന്റെ വിജയലക്ഷ്യം 19.4 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ട്ടത്തിൽ ഡൽഹി മറികടന്നു. 49 പന്തിൽ 58 റൺസ് നേടി പുറത്താകാതെ നിന്ന ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെയും 41 പന്തിൽ 56 റൺസ് നേടിയ ഓപ്പണർ ശിഖാർ ധവാന്റെയും മികവിലാണ് സീസണിലെ തങ്ങളുടെ ആറാം വിജയം ഡൽഹി നേടിയത്. 9 പന്തിൽ 19 റൺസ് നേടിയ കോളിൻ ഇൻഗ്രാമും വിജയത്തിൽ നിർണായമായി.

പഞ്ചാബിന് വേണ്ടി ഹർഡസ് വിൽജോയൻ രണ്ട് വിക്കറ്റും മൊഹമ്മദ് ഷാമി നാലോവറിൽ 21 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റും നേടി. വിജയത്തോടെ പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനം നിലനിർത്താൻ ഡൽഹിയ്ക്ക് സാധിച്ചു. മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്സുമാണ് ഡൽഹിയ്ക്ക് മുൻപിലുള്ളത്.