Skip to content

ചെന്നൈ സൂപ്പർ കിങ്സിന് ശേഷം ആ നേട്ടം സ്വന്തമാക്കി രാജസ്ഥാൻ റോയൽസ്

തകർപ്പൻ വിജയമാണ് മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് നേടിയത്. ഈ സീസണിലെ രാജസ്ഥാന്റെ മൂന്നാം വിജയവും മുംബൈ ഇന്ത്യൻസിനെതിരായ രണ്ടാം വിജയവും കൂടിയായിരുന്നു ഇത്. മുംബൈ ഇന്ത്യൻസ് ഉയർത്തിയ 162 റൺസിന്റെ വിജയലക്ഷ്യം 19.1 ഓവറിൽ രാജസ്ഥാൻ മറികടന്നു. 48 പന്തിൽ പുറത്താകാതെ 59 റൺസ് നേടിയ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്താണ് റോയൽസിന് വിജയം സമ്മാനിച്ചത്. മുംബൈ ഇന്ത്യൻസിനെതിരായ രാജസ്ഥാൻ റോയൽസിന്റെ തുടർച്ചയായ നാലാം വിജയമാണിത്. കഴിഞ്ഞ സീസണിൽ ഏറ്റുമുട്ടിയ രണ്ട് മത്സരങ്ങളിലും വിജയം രാജസ്ഥാനൊപ്പമായിരുന്നു. ഇതോടെ ചെന്നൈ സൂപ്പർ കിങ്‌സിന് ശേഷം മുംബൈ ഇന്ത്യൻസിനെ തുടർച്ചയായ നാല് മത്സരത്തിൽ പരാജയപെടുത്തുന്ന ടീമായി റോയൽസ് മാറി.