Skip to content

സ്റ്റീവ് സ്മിത്ത് തിളങ്ങി മുംബൈ ഇന്ത്യൻസിനെതിരെ രാജസ്ഥാൻ റോയൽസിന് തകർപ്പൻ വിജയം

പുതിയ ക്യാപ്റ്റന്റെ കീഴിൽ രാജസ്ഥാൻ റോയൽസിന് വിജയത്തോടെ തുടക്കം. മുംബൈ ഇന്ത്യൻസ് ഉയർത്തിയ 163 റൺസിന്റെ വിജയലക്ഷ്യം 19.1 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ട്ടത്തിൽ രാജസ്ഥാൻ മറികടന്നു. 48 പന്തിൽ 59 റൺസ് നേടി പുറത്താകാതെ നിന്ന സ്റ്റീവ് സ്മിത്തിന്റെ പ്രകടനമാണ് രാജസ്ഥാൻ റോയൽസിന് സീസണിലെ മൂന്നാം വിജയം സമ്മാനിച്ചത്. 29 പന്തിൽ 43 റൺസ് നേടിയ യുവതാരം റിയാൻ പ്രയാഗും 19 പന്തിൽ 35 റൺസ് നേടിയ സഞ്ജു സാംസണും മികച്ച പ്രകടനം കാഴ്ച്ചവെച്ചു.

നാലോവറിൽ 29 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ രാഹുൽ ചഹാറും നാലോവറിൽ 21 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയുമാണ് മുംബൈയ്ക്ക് മികച്ച പ്രകടനം കാഴ്ച്ചവെച്ചത്. സ്റ്റീവ് സ്മിത്താണ് കളിയിലെ താരം.