Skip to content

ഫിഫ്റ്റിയുമായി ഡീകോക്ക് പൊരുതാവുന്ന സ്കോറിൽ മുംബൈ ഇന്ത്യൻസ്

രാജസ്ഥാൻ റോയൽസിനെതിരെ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യൻസിന് മികച്ച സ്കോർ. നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ട്ടത്തിൽ 161 റൺസ് മുംബൈ നേടി. 47 പന്തിൽ 65 റൺസ് നേടിയ ഓപ്പണർ ഡീകോക്കിന്റെ പ്രകടനമാണ് മുംബൈയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. സൂര്യകുമാർ യാദവ് 33 പന്തിൽ 34 ഉം ഹർദിക് പാണ്ഡ്യ 15 പന്തിൽ 23 റൺസും നേടി പുറത്തായി. ബെൻ കട്ടിങ് 9 പന്തിൽ 13 റൺസ് നേടി.

രാജസ്ഥാൻ റോയൽസിന് വേണ്ടി ശ്രേയസ് ഗോപാൽ രണ്ടും ജോഫ്രാ ആർച്ചർ, ജയദേവ് ഉണാഡ്കട്ട്, സ്റ്റുവർട്ട് ബിന്നി എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. സ്റ്റീവ് സ്മിത്തിന്റെ ക്യാപ്റ്റൻസിയിലാണ് രാജസ്ഥാൻ റോയൽസ് കളിക്കാൻ ഇറങ്ങിയത്.