Skip to content

രാജസ്ഥാൻ റോയൽസിനെ ഇനി സ്റ്റീവ് സ്മിത്ത് നയിക്കും ; രഹാനെ പുറത്ത്

ഐ പി എല്ലിലെ തുടർന്നുള്ള മത്സരങ്ങളിൽ രാജസ്ഥാൻ റോയൽസിനെ മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് നയിക്കും. അജിങ്ക്യ രഹാനെയുടെ കീഴിൽ സീസണിൽ രണ്ട് വിജയങ്ങൾ മാത്രം നേടി നിലവിൽ ഏഴാം സ്ഥാനത്താണ് രാജസ്ഥാൻ റോയൽസ്. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെയും മുംബൈ ഇന്ത്യൻസിനെതിരെയുമാണ് രാജസ്ഥാൻ വിജയം നേടിയത്. സ്റ്റീവ് സ്മിത്ത് ക്യാപ്റ്റനാകുന്നതിനൊപ്പം തന്നെ രഹാനെ ടീമിലെ നിർണായക താരമായി തുടരുമെന്നും പോയിന്റ് ടേബിളിൽ മുന്നേറുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു തീരുമാനത്തിൽ എത്തിയതെന്നും വാർത്താകുറിപ്പിലൂടെ രാജസ്ഥാൻ റോയൽസ് വ്യക്തമാക്കി.