Skip to content

അക്കാര്യത്തിൽ മൊയീൻ അലിയോട് നന്ദി പറഞ്ഞ് വിരാട് കോഹ്ലി

തകർപ്പൻ പ്രകടനമാണ് കൊൽക്കത്തയ്ക്കെതിരായ മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ക്യാപ്റ്റൻ വിരാട് കോഹ്ലി കാഴ്ച്ചവെച്ചത്. 58 പന്തിൽ 100 റൺസ് നേടിയ വിരാട് കോഹ്ലിയുടെ അഞ്ചാം ഐ പി എൽ സെഞ്ചുറി കൂടിയായിരുന്നു ഇത്. മത്സരത്തിൽ 10 റൺസിന്റെ വിജയമാണ് ബാംഗ്ലൂർ നേടിയത്. സീസണിലെ ബാംഗ്ലൂരിന്റെ രണ്ടാം വിജയമാണിത്.

തുടക്കത്തിൽ ലെങ്ത്ത് അടിച്ചകറ്റുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമായിരുന്നുവെന്നും എന്നാൽ മൊയീൻ അലി മത്സരം പാടെ മാറ്റിമറിച്ചുവെന്നും അതുകൊണ്ട് തന്നെ തന്റേതായ രീതിയിൽ കളിക്കാൻ സാധിച്ചുവെന്നും മത്സരശേഷം വിരാട് കോഹ്ലി പറഞ്ഞു. 28 പന്തിൽ 68 റൺസ് നേടിയാണ് മൊയീൻ അലി പുറത്തായത്. അഞ്ച് ഫോറും ആറ് സിക്സും അലിയുടെ ബാറ്റിൽ നിന്നും പിറന്നു.

അവസാന ഓവറുകളിൽ മികച്ച തീരുമാനങ്ങളാണ് മാർക്കസ് സ്റ്റോയിനിസും മൊയീൻ അലിയും നടത്തിയതതെന്നും പത്തൊമ്പതാം ഓവറിൽ സ്റ്റോയിനിസ് എറിഞ്ഞ മൂന്ന് ഡോട്ട് ബോളുകളാണ് നിർണായകമായെന്നും കോഹ്ലി വ്യക്തമാക്കി.