CricKerala
Crickerala is a malayalam cricket news website. Malayalam cricket news, cricket news in malayalam

പരാജയത്തിൽ നിരാശ ബാറ്റിങ് പൊസിഷനിൽ മാറ്റം വരുത്തണമെന്ന് റസ്സൽ

ബാംഗ്ലൂരിനെതിരായ 10 റൺസിന്റെ പരാജയത്തിന് പുറകെ സാഹചര്യങ്ങൾക്കനുസരിച്ച് തന്റെ ബാറ്റിങ് പൊസിഷനിൽ മാറ്റം വരുത്തണമെന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഓൾ റൗണ്ടർ ആന്ദ്രെ റസ്സൽ. 214 റൺസിന്റെ വിജയലക്ഷ്യം പിന്തുടരുന്നതിനിടയിൽ 25 പന്തിൽ 65 റൺസ് നേടിയ റസ്സലിന്റെയും 85 റൺസ് നേടി പുറത്താകാതെ നിന്ന നിതീഷ് റാണയുടെയും മികവിലാണ് മത്സരം അവസാന ഓവർ വരെ കൊൽക്കത്ത എത്തിച്ചത്. 11.5 ഓവറിൽ 79 റൺസിന് നാല് വിക്കറ്റ് എന്ന ഘട്ടത്തിലാണ് റസ്സൽ ബാറ്റ് ചെയ്യാനെത്തിയത്. പവർ പ്ലേയിൽ മൂന്ന് വിക്കറ്റുകൾ നഷ്ട്ടപെട്ട ശേഷം ക്രീസിലെത്തിയ ഉത്തപ്പ നാലാം വിക്കറ്റിൽ നിതീഷ് റാണയ്ക്കൊപ്പം 41 പന്തിൽ വെറും 46 റൺസാണ് നേടിയത്. 20 പന്തിൽ 9 റൺസ് മാത്രമാണ് ഉത്തപ്പയ്ക്ക് നേടാൻ സാധിച്ചത്.

” പരാജയത്തിൽ ഞാൻ നിരാശനാണ്. മധ്യഓവറുകളിലാണ് മത്സരം ഞങ്ങൾ കൈവിട്ടത് എന്നിരുന്നാലും ആർ സി ബി യെ ഞങ്ങൾ 200 ൽ കൂടുതൽ റൺസിൽ ഒതുക്കേണ്ടതായിരുന്നു. ഒരു ഫോറും സിക്സും ഞങ്ങൾക്ക് വിജയം സമ്മാനിക്കുമായിരുന്നു. മിഡിൽ ഓവറുകളിൽ കൂടുതൽ വേഗതയിൽ റൺസ് നേടാൻ സാധിച്ചിരുന്നുവെങ്കിൽ കുറച്ച് പന്തുകൾ ശേഷിക്കെ വിജയം നേടാൻ സാധിക്കുമായിരുന്നു. ” റസ്സൽ വ്യക്തമാക്കി.

താൻ നാലാം നമ്പർ ബാറ്റ് ചെയ്‌താൽ തന്നെ പുറത്താക്കാൻ കോഹ്ലി മികച്ച ബൗളർമാർക്ക് ഓവർ കൈമാറുമെന്നും അതുകൊണ്ട് തന്നെ ആ ബൗളർമാർക്ക് ഡെത്ത് ഓവറുകളിൽ കോഹ്ലിക്ക് ഉപയോഗിക്കാൻ സാധിക്കില്ലയെന്നും അതുകൊണ്ട് തന്നെ നേരത്തെ ബാറ്റിങിനിറങ്ങുന്നത് എന്തുകൊണ്ടും കൊൽക്കത്തയ്ക്ക് ഗുണകരമാകുമെന്നും റസ്സൽ കൂട്ടിച്ചേർത്തു.