Skip to content

റസ്സൽ വെടിക്കെട്ടിലും വിജയം നേടി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ

കൊൽക്കത്തയെ 10 റൺസിന് പരാജയപെടുത്തി സീസണിലെ രണ്ടാം വിജയം സ്വന്തമാക്കി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. ബാംഗ്ലൂർ ഉയർത്തിയ 214 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്തയ്ക്ക് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ട്ടത്തിൽ 203 റൺസ് നേടാനെ സാധിച്ചുള്ളൂ. 46 പന്തിൽ 85 റൺസ് നേടിയ നിതീഷ് റാണയും 25 പന്തിൽ 65 റൺസ് നേടിയ ആന്ദ്രേ റസ്സലും അവസാന ഓവർ വരെ പൊരുതിയെങ്കിലും വിജയം നേടികൊടുക്കാൻ സാധിച്ചില്ല. ഒരു ഘട്ടത്തിൽ 79 റൺസിന് നാല് വിക്കറ്റ് എന്ന നിലയിൽ തകർന്ന ശേഷമായിരുന്നു കൊൽക്കത്ത ശക്തമായി തിരിച്ചെത്തിയത്. 20 പന്തിൽ 9 റൺസ് മാത്രം നേടിയ റോബിൻ ഉത്തപ്പയുടെ മോശം പ്രകടനവും കൊൽക്കത്തയ്ക്ക് തിരിച്ചടിയായി.

ബാംഗ്ലൂരിന് വേണ്ടി ഡെയ്ൽ സ്റ്റെയ്ൻ രണ്ട് വിക്കറ്റും നവ്ദീപ് സെയ്നി, മാർക്കസ് സ്റ്റോയിനിസ് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ സെഞ്ചുറി നേടിയ ക്യാപ്റ്റൻ കോഹ്ലിയുടെയും 28 പന്തിൽ 66 റൺസ് നേടിയ മൊയീൻ അലിയുടെയും തകർപ്പൻ ബാറ്റിങ് മികവിലാണ് കൂറ്റൻ സ്കോർ നേടിയത്.