Skip to content

തകർപ്പൻ സെഞ്ചുറിയുമായി വിരാട് കോഹ്ലി ; ബാംഗ്ലൂരിന് കൂറ്റൻ സ്കോർ

ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ തകർപ്പൻ സെഞ്ചുറി മികവിൽ കൊൽക്കത്തയ്ക്കെതിരെ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിന് കൂറ്റൻ സ്കോർ. നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ട്ടത്തിൽ 213 റൺസ് ആർ സി ബി നേടി. 58 പന്തിൽ 100 റൺസ് നേടിയ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെയും 28 പന്തിൽ 66 റൺസ് നേടിയ മൊയീൻ അലിയുടെയും തകർപ്പൻ പ്രകടനമാണ് ബാംഗ്ലൂരിന് മികച്ച സ്കോർ സമ്മാനിച്ചത്. ഐ പി എല്ലിലെ വിരാട് കോഹ്ലിയുടെ അഞ്ചാം സെഞ്ചുറിയാണിത് ഒമ്പത് ഫോറും നാല് സിക്സും കോഹ്ലിയുടെ ബാറ്റിൽ നിന്നും പിറന്നു . സ്റ്റോയിനിസ് എട്ട് പന്തിൽ 17 റൺസ് നേടി മികച്ച പിന്തുണ നൽകി.

കൊൽക്കത്തയ്ക്ക് വേണ്ടി ഹാരി ഗുർണി, സുനിൽ നരെയ്ൻ, ആന്ദ്രെ റസ്സൽ, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.