Skip to content

ലോകകപ്പിനുള്ള സൗത്താഫ്രിക്കൻ ടീമിനെ പ്രഖ്യാപിച്ചു ; അംല തിരിച്ചെത്തി മോറിസ് പുറത്ത്

ഐസിസി ക്രിക്കറ്റ് ലോകകപ്പിനുള്ള സൗത്താഫ്രിക്കൻ ടീമിനെ പ്രഖ്യാപിച്ചു. ഫാഫ് ഡുപ്ലെസിസ് നയിക്കുന്ന ടീമിൽ മോശം ഫോമിലുള്ള ഹാഷിം അംല ഇടം നേടിയപ്പോൾ റീസ ഹെൻഡ്രിക്‌സ്, ക്രിസ് മോറിസ് എന്നിവർ ടീമിൽ നിന്നും പുറത്തായി. ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ 51 റൺസ് നേടാനെ അംലയ്ക്ക് സാധിച്ചിരുന്നുള്ളൂ. ഏകദിന പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിലും താരം കളിച്ചില്ല. 18 ഏകദിനത്തിൽ നിന്നും ഒരു സെഞ്ചുറിയും രണ്ട് ഫിഫ്റ്റിയുമടക്കം 455 റൺസ് നേടിയ റീസ ഹെൻഡ്രിക്‌സായിരുന്നു അംലയുടെ എതിരാളി. എന്നാൽ ഫോം കണക്കിലെടുക്കാതെ പരിചയസമ്പത്തുള്ള അംലയെ സെലക്ടർമാർ പരിഗണിക്കുകയായിരുന്നു.   പരിക്കിന്റെ പിടിയിലാണെങ്കിലും ലുങ്കി എങ്കിടിയും ആൻറിച്ച് നോർജെയും ടീമിലിടം നേടി. ഇവർക്കൊപ്പം കഗിസോ റബാഡ ഡെയ്ൽ സ്റ്റെയ്ൻ, ആൻഡൈൽ ഫെഹ്ലുക്വായോ, ഡ്വെയ്ൻ പ്രട്ടോറിയസ് എന്നിവരടങ്ങുന്നതാണ് പേസ് നിര. ഇമ്രാൻ താഹിറും ഷംസിയുമാണ് ടീമിലെ സ്പിന്നർമാർ.

നിലവിൽ തകർപ്പൻ ഫോമിൽ കളിക്കുന്ന ഐഡൻ മാർക്രവും ടീമിലിടം നേടിയിട്ടുണ്ട്.

സൗത്താഫ്രിക്കൻ ടീം ; ഫാഫ് ഡുപ്ലെസിസ്, ക്വിന്റൺ ഡീകോക്ക്, ഡേവിഡ് മില്ലർ, ജെ പി ഡുമിനി, ഹാഷിം അംല, ഐഡൻ മാർക്രം, റാസി വാൻ ഡർഡുസ്സൻ, ഡ്വെയ്ൻ പ്രട്ടോറിയസ്, ആൻഡൈൽ ഫെഹ്ലുക്വായോ, കഗിസോ റബാഡ, ഡെയ്ൽ സ്റ്റെയ്ൻ, ലുങ്കി എങ്കിഡി, ആൻറിച്ച് നോർജെ, ഇമ്രാൻ താഹിർ, ഷംസി

https://twitter.com/cricketworldcup/status/1118836323203330048?s=19